ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിച്ചേക്കില്ല; റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് താരങ്ങളെ പ്ലേ ഓഫ് സമയത്ത് ഇസിബി തിരികെ വിളിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഐപിഎലില്‍ കളിക്കുന്ന പത്തോളം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാവും.

ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍‌സ്റ്റോ, ക്രിസ് വോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്ലര്‍ എന്നീ താരങ്ങള്‍ നേരത്തെ ഐപിഎലില്‍ നിന്ന് പിന്മാറിയിരുന്നു. ഇവരില്‍ ജോഫ്ര പരുക്കേറ്റതിനാലും സ്റ്റോക്‌സ് മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിത കാല ഇടവേള എടുത്തതിനാലുമാണ് പിന്മാറിയത്.

പിന്നീട്, രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ജോസ് ബട്ലറും ഐപിഎലില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നറിയിച്ചു. എന്നാല്‍, മൊയീന്‍ അലി, സാം കറന്‍, ലിയാം ലിവിങ്സ്റ്റണ്‍, ഓയിന്‍ മോര്‍ഗ, ടോം കറന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഐപിഎലില്‍ കളിക്കുന്നുണ്ട്.

ഇവരില്‍ ആര്‍സിബിയുടെ ജോര്‍ജ് ഗാര്‍ട്ടണ്‍ മാത്രമാണ് ഇംഗ്ലണ്ടിന്റെ ടി-20 സ്‌ക്വാഡില്‍ ഇല്ലാത്ത ലോകകപ്പ് താരം. അതുകൊണ്ട് തന്നെ ഗാര്‍ട്ടണ്‍ ഒഴികെ ബാക്കി എല്ലാവരെയും ഇസിബി തിരിച്ചുവിളിക്കാന്‍ ഇടയുണ്ട്.

 

Top