ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 557 റണ്‍സ് വിജയലക്ഷ്യം

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 557 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറിയും സര്‍ഫറാസ് ഖാന്‍ അര്‍ദ്ധ സെഞ്ച്വറിയും നേടി. കരിയറിലെ ജയ്‌സ്വാളിന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയാണിത്.

അടുത്ത രണ്ട് പന്തില്‍ മൂന്ന് റണ്‍സ് കൂടെ നേടിയതോടെ ഓവറില്‍ 21 റണ്‍സ് പിറന്നു. തനിക്കെതിരെ ഹാട്രിക് സിക്‌സ് നേടിയ ജയ്‌സ്വാളിനെ അഭിനന്ദിക്കാനും ആന്‍ഡേഴ്‌സണ്‍ മറന്നില്ല. പിന്നാലെ 231 പന്തിലാണ് ജയ്‌സ്വാള്‍ തന്റെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. 236 പന്തില്‍ 14 ഫോറും 12 സിക്‌സും സഹിതം 231 റണ്‍സെടുത്ത ജയ്‌സ്വാള്‍ പുറത്താകാതെ നിന്നു. 68 റണ്‍സെടുത്ത സര്‍ഫറാസ് ഖാനായിരുന്നു ജയ്‌സ്വാളിനൊപ്പം ക്രീസില്‍.രണ്ടാം പന്തില്‍ യോര്‍ക്കറിന് ആന്‍ഡേഴ്‌സണ്‍ ശ്രമിച്ചെങ്കിലും ലോ ഫുള്‍ഡോസായി. പന്ത് ജയ്‌സ്വാള്‍ ഡീപ് സ്‌ക്വയര്‍ ലെ?ഗിന് മുകളിലൂടെ പാഞ്ഞു. മൂന്നാം പന്തിലെ ജെയിംസ് ആന്‍ഡേഴ്‌സന്റെ ഫുള്ളര്‍ ജയ്‌സ്വാള്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ പായിച്ചു. നാലാം പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് അല്‍പ്പം വൈഡായാണ് വന്നത്. നേരെ സ്‌ട്രൈറ്റ് ഏരിയയിലേക്കാണ് ഈ പന്ത് ജയ്‌സ്വാള്‍ അടിച്ചത്. ഈ പന്തില്‍ ജയ്‌സ്വാള്‍ തന്റെ ഹാട്രിക് സിക്‌സും പൂര്‍ത്തിയാക്കി.

മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ ഹാട്രിക് സിക്‌സും പറത്തി. ഉച്ചഭഷണത്തിന് പിന്നാലെ ഇന്ത്യ ബാറ്റിംഗിന് ജയ്‌സ്വാളിന്റെ കടന്നാക്രമണം. മത്സരത്തിന്റെ 85-ാം ഓവറിലാണ് സംഭവം. ആദ്യ പന്തില്‍ റണ്‍സെന്നും നേടാന്‍ ജയ്‌സ്വാളിന് കഴിഞ്ഞില്ല.

Top