വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 41 വയസുകാരനായ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലീഷ് ടീമില്‍ ഇടം പിടിച്ചു. ആദ്യ ടെസ്റ്റില്‍ വിക്കറ്റ് നേടാന്‍ കഴിയാതിരുന്ന മാര്‍ക് വുഡിന് പകരക്കാരനായാണ് ആന്‍ഡേഴ്‌സണ്‍ ടീമിലെത്തിയത്. ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുള്ള ആന്‍ഡേഴ്‌സന്റെ സാന്നിധ്യം ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഇംഗ്ലണ്ട്.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ഷുഐബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ചിന് പകരം ഷുഐബ് ബഷീറും രണ്ടാം ടെസ്റ്റില്‍ കളിക്കും. ഇംഗ്ലണ്ട് ടീമില്‍ മറ്റ് മാറ്റങ്ങളില്ല. ആദ്യ ടെസ്റ്റിന് സമാനമായി ഒരു പേസറും മൂന്ന് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇംഗ്ലണ്ട് നിര. ഇന്ത്യയുടെ അന്തിമ ഇലവന്‍ നാളെ മത്സരത്തിന് മുമ്പായെ പ്രഖ്യാപിക്കൂ.