രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഒരു മാറ്റമാണുള്ളത്. സ്പിന്നര്‍ ഷുഹൈബ് അഹമ്മദിനെ ഒഴിവാക്കി പേസര്‍ മാര്‍ക് വുഡിനെ ടീമില്‍ ഉള്‍പ്പെടുത്തി. രാജ്‌കോട്ടിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് രണ്ട് പേസര്‍മാരുമായി ഇംഗ്ലണ്ട് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
പരമ്പരയില്‍ ആദ്യമായാണ് ഇംഗ്ലണ്ട് രണ്ട് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ ടീമിനെ നാളെ രാവിലെയോടെയെ പ്രഖ്യാപിക്കു. ഇന്ത്യന്‍ ടീമിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കെ എല്‍ രാഹുലിന് പകരക്കാരനായി സര്‍ഫ്രാസ് ഖാനും കെ എസ് ഭരതിന് പകരമായി ധ്രുവ് ജുറേലും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും.