2030 ലെ ലോകകപ്പ് വേദിയാവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ഇംഗ്ലണ്ട്

fifa-world-cup

ലണ്ടന്‍ : 2030 ലെ ലോകകപ്പ് വേദിയാവാനുള്ള ശ്രമങ്ങള്‍ ഇംഗ്ലണ്ട് ആരംഭിച്ചു. ലോകകപ്പ് ശ്രമവുമായി മുന്നോട്ട് പോകാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്ന് ചെയര്‍മാന്‍ ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. യുവേഫയുടെ പിന്തുണയോടെയാവും ഇംഗ്ലണ്ട് ലോകകപ്പിന് ശ്രമിക്കുക.

1996ലെ യൂറോ കപ്പാണ് ഇംഗ്ലണ്ടില്‍ അവസാനമായി നടന്ന പ്രധാന ടൂര്‍ണമെന്റ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ഉറൂഗ്വേ, പരാഗ്വേ എന്നിവരും 2030ലെ ലോകകപ്പിനായി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ ലോകകപ്പിന്റെ ചൂടാറും മുമ്പേ തന്നെ 2022 ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ചിരുന്നു. ഖത്തറിലാണ് 2022ലെ ലോകകപ്പ് നടക്കുക. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളിലുമായാണ് 2026ലെ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക.

ഏതായാലും 2030 ലെ ലോകകപ്പ് മത്സരങ്ങള്‍ എവിടെ നടക്കുമെന്ന് കാത്തിരുന്നു കാണാം.

Top