ലണ്ടന്‍: ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു.
ജോ റൂട്ട് നയിക്കുന്ന പരമ്പരയില്‍ മൂന്ന് പേര്‍ പുതുമുഖങ്ങള്‍ ആണ്. ഫാസ്റ്റ് ബൗളര്‍ ക്രൈഗ് ഒവേര്‍ട്ടണ്‍, സ്പിന്നര്‍ മാസണ്‍ ക്രൈന്‍, വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്ക്‌സ് എന്നിവരാണ് ടീമിലെ പുതുമുഖ താരങ്ങള്‍.
ഇന്നലെ നിശാപാര്‍ട്ടിക്കിടെ തല്ല് ഉണ്ടാക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്ത ബെന്‍ സ്റ്റോക്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന ടീമില്‍ നിന്നും സ്റ്റോക്സിനെ പുറത്താക്കിയിരുന്നു. അതിനാല്‍ തന്നെ ആഷസ് ടീമില്‍ നിന്നും സ്റ്റോക്സിനെ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സമീപകാലത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സ്റ്റോക്സിനെ പുറത്താക്കാന്‍ സെലക്ടമാര്‍ ആലോചിച്ച് പോലുമില്ല.
ടീം അംഗങ്ങള്‍: ജോ റൂട്ട് (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബൈയ്സ്റ്റോവ്, ജേഡ് ബോള്‍, ഗാരി ബാലന്‍സ്, സ്റ്റിയുവര്‍ട്ട് ബ്രോഡ്, അലൈസ്റ്റര്‍ കുക്ക്, മാസണ്‍ ക്രൈന്‍, ബെന്‍ ഫോക്ക്‌സ്, ഡേവിഡ് മലാന്‍, ക്രൈംഗ് ഒവേര്‍ട്ടണ്‍, ബെന്‍ സ്റ്റോക്ക്‌സ്, മാര്‍ക്ക് സ്റ്റോണിമാന്‍, ജെയിംസ് വിന്‍സ്, ക്രിസ് വോക്ക്‌സ്.