രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യക്ക് ബാറ്റിങ്

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഒരൊറ്റ മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പരിക്കേറ്റ ശര്‍ദ്ദുല്‍ താക്കൂറിന് പകരം ഇഷാന്ത് ശര്‍മ ടീമിലെത്തി.

മൂന്നു മാറ്റങ്ങളുമാണ് ഇംഗ്ലണ്ട് കളിക്കുന്നത്. സാക് ക്രാവ്‌ലിക്ക് പകരം ഹസീബ് ഹമീദും സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡും ടീമിലെത്തി. ഡാന്‍ ലോറന്‍സിന് പകരം മോയിന്‍ അലിയും ഇംഗ്ലണ്ടിനായി കളിക്കും.

മഴ മൂലം വൈകിയാണ് ടോസ് ഇട്ടത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യക്ക് വിജയസാധ്യത ഉണ്ടായിരുന്ന മത്സരത്തില്‍ മഴ പെയ്തതോടെ അഞ്ചാം ദിവസത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

 

Top