ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ ഔട്ട്. 200 പോലും കടക്കില്ലെന്ന് കരുതിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 70 റണ്‍സ് നേടി സ്റ്റോക്‌സ് ടോപ്പ് സ്‌കോററായപ്പോള്‍ 37 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോ ആണ് രണ്ടാമത്തെ മികച്ച ബാറ്റര്‍. ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ബുംറയും അക്‌സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഇതോടെ, എട്ടാം വിക്കറ്റില്‍ ടോം ഹാര്‍ട്‌ലേയ്‌ക്കൊപ്പം ചേര്‍ന്ന് ബെന്‍ സ്റ്റോക്‌സ് മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സിനു കെട്ടഴിച്ചു. ആക്രമണവും പ്രതിരോധവും ഒരുപോലെ ഇഴുകിച്ചേര്‍ത്ത ഇന്നിംഗ്‌സ് ഇംഗ്ലണ്ടിനെ വലിയ ഒരു തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 23 റണ്‍സ് നേടിയ ഹാര്‍ട്‌ലെയെ ജഡേജ മടക്കി അയക്കുമ്പോള്‍ ഇംഗ്ലണ്ട് 193ലെത്തിയിരുന്നു. എട്ടാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടുകെട്ട്. ഈ വിക്കറ്റ് വീണതോടെ ആക്രമണത്തിലേക്ക് കടന്ന സ്റ്റോക്‌സ് ജഡേജയ്‌ക്കെതിരെ രണ്ട് തുടര്‍ സിക്‌സറുകള്‍ നേടി ഫിഫ്റ്റി തികച്ചു. 41 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് മാര്‍ക്ക് വുഡിനെ (11) പുറത്താക്കി അശ്വിന്‍ പൊളിച്ചു. ഒടുവില്‍ 70 റണ്‍സ് നേടിയ സ്റ്റോക്‌സിന്റെ കുറ്റിപിഴുത ബുംറ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.നാലാം വിക്കറ്റില്‍ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വീണ്ടും ട്രാക്കിലെത്തിച്ചു. 61 റണ്‍സ് ആണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ആക്രമിച്ചുകളിച്ച ബെയര്‍സ്റ്റോയെ (37) വീഴ്ത്തി അക്‌സര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ജോ റൂട്ട് (29) ജഡേജയ്ക്കും ബെന്‍ ഫോക്‌സ് (4) അക്‌സറിനും കീഴടങ്ങിയ. രെഹാന്‍ അഹ്‌മദിനെ പുറത്താക്കിയ ബുംറ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എന്ന നിലയിലേക്ക് തള്ളിവിട്ടു.
മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനു നല്‍കിയത്. ഇന്ത്യന്‍ പേസര്‍മാരെ അനായാസം നേരിട്ട സഖ്യം ആദ്യ വിക്കയില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ബെന്‍ ഡക്കറ്റിനെ (35) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ആര്‍ അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഒലി പോപ്പിനെ (1) ജഡേജയും സാക്ക് ക്രൗളിയെ (20) അശ്വിനും മടക്കി അയച്ചതോടെ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായി.