ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇരുടീമും മൂന്ന് സ്പിന്നര്‍മാരെ കളത്തിലിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ നിരയില്‍ സ്പിന്നര്‍മാരായി രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും കളിക്കും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.ഇംഗ്ലണ്ട് ടീം: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, റെഹാന്‍ അഹമ്മദ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലെത്തും. വിരാട് കോഹ്ലിക്ക് പകരം നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കും. കെ എസ് ഭരത് ആണ് വിക്കറ്റ് കീപ്പര്‍.