ധാക്ക: വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ മതതീവ്രവാദികള്‍ സര്‍വ്വകലാശാല പ്രൊഫസറെ കഴുത്തറുത്ത് കൊന്നു. രാജ്ഷാഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫ. റസൂല്‍ കരീം സിദ്ദിഖി(58)യാണ് കൊല്ലപ്പെട്ടത്.
സ്വതന്ത്ര ചിന്തകന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും നേരേ ബംഗ്ലാദേശില്‍ നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ് റസൂല്‍ കരീം സിദ്ദിഖി. വീട്ടില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ അക്രമികള്‍ പിന്നില്‍ നിന്നും കുത്തിവീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2013 മുതല്‍ ബംഗ്ലാദേശില്‍ ബ്ലോഗ് എഴുത്തുകാര്‍ക്കെതിരെയും ആക്ടിവിസ്റ്റുകള്‍ക്കെതിരെയും തീവ്ര മുസ്ലിം വിഭാഗങ്ങള്‍ നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവും വിലയിരുത്തപ്പെടുന്നത്.
കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു കൊല്ലപ്പെട്ട കരീം സിദ്ദിഖി. സിദ്ദിഖിയുടെ കൊലപാതകത്തെതുടര്‍ന്ന് രാജ്ഷാഹി യൂണിവേഴ്സിറ്റി ക്യാംപസിനുള്ളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രക്ഷോഭം ആരംഭിച്ചു.