ഇംഗ്ലീഷ് പ്രീമിയർ ലീഗ്;ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. മുഹമ്മദ് സലാഹ് ഇല്ലാതെ ഇറങ്ങിയിട്ടും ലിവര്‍പൂളിനെ തടുത്ത് നിര്‍ത്താന്‍ ലെസ്റ്ററിനായില്ല. 21ാം മിനുട്ടില്‍ ലിവര്‍പൂള്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. ലിവര്‍പൂളിനെ മുന്നിലെത്തിച്ചത് ജോണി ഇവാന്‍സിന്റെ സെല്‍ഫ് ഗോളാണ്. ഡിയോഗോ ജോറ്റയിലൂടെ ലിവര്‍പൂള്‍ 41ാം മിനുട്ടില്‍ രണ്ടാമത്തെ ഗോള്‍  നേടി. 86ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

നിലവിൽ 20 പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. തുല്യപോയിന്റുള്ള ടോട്ടനം ഗോള്‍ശരാശരിയില്‍ ഒന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിനെ ലീഡ്‌സ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. 13 പോയിന്റുള്ള ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്താണ്. ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയെ 3-1ന് എസി മിലാന്‍ തോല്‍പ്പിച്ചു. അതേസമയം ലാലിഗയില്‍ വലന്‍സിയ-അലാവസ് മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് വലന്‍സിയ.

Top