ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് കരുത്തര്‍ കളത്തില്‍. രാത്രി 7.30ന് തുടങ്ങുന്ന മത്സരങ്ങളില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണിനെയും, ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെയും, ആഴ്സനല്‍ ബേണ്‍ലിയെയും നേരിടും. രാത്രി 10 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ എവര്‍ട്ടണ്‍, ആസ്റ്റണ്‍ വില്ലയെ നേരിടും.
നാല് കളിയില്‍ 10 പോയിന്റുള്ള ലിവര്‍പൂളും എവര്‍ട്ടണും നിലവില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഒമ്പത് പോയിന്റുമായി അഞ്ചാമതും മൂന്ന് പോയിന്റുള്ള ആഴ്സനല്‍ പതിനാലാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാളെ ഇറങ്ങും.