ഓള്‍ഡ് ട്രഫോര്‍ഡ്:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇബ്രാഹിമോവിചും പോഗ്ബയും ജുവാന്‍മാറ്റയുമെല്ലാം കളം നിറഞ്ഞ് കളിക്കുന്ന കരുത്തന്‍മാരായ യുണൈറ്റഡിനെ വെസ്റ്റ്ഹാം 1-1 സമനിലയില്‍ തളച്ചു.
ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയില്ലാതെ മല്‍സരത്തിനിറങ്ങിയ യുണൈറ്റഡ് വെസ്റ്റ്ഹാം മല്‍സരത്തില്‍ കളിമികവിന്റെ സമനിലയാണ് വെസ്റ്റ്ഹാം നേടിയെടുത്തത്.
മല്‍സരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍തന്നെ വെസ്റ്റ്ഹാം കരുത്ത് കാട്ടി വലകുലുക്കി. രണ്ടാം മിനിറ്റില്‍ ഡിയേഫ്ര സാക്കോയാണ് വെസ്റ്റഹാമിന്റെ അക്കൗണ്ട് തുറന്നത്.
ഗോള്‍ വഴക്കത്തോടെ ഉണര്‍ന്നു കളിച്ച യുണൈറ്റഡിനായി ഇബ്രാഹിമോവിച് 21ാം മിനിറ്റില്‍ സമനിലഗോള്‍ സ്വന്തമാക്കി. ഇരു ഗോളുകളും ആദ്യ പകുതിയില്‍തന്നെ വീണപ്പോള്‍ രണ്ടാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു.
മല്‍സരത്തില്‍ പോള്‍ പോഗ്ബക്കും ഫെല്ലനിക്കും അന്റോണിയോ വലന്‍സിയക്കും മഞ്ഞക്കാര്‍ഡും ലഭിച്ചു. മല്‍സരത്തിനിടെ യുണൈറ്റഡ് കോച്ച് ജോസ് മൊറീഞ്ഞോക്ക് റഫറി താക്കീത് നല്‍കി.
മല്‍സരത്തിന്റെ ആദ്യമിനിറ്റില്‍ത്തന്നെ വെസ്റ്റ്ഹാം ഗോള്‍ നേടിയപ്പോള്‍ കുപ്പിവെള്ളം തൊഴിച്ച് തെറുപ്പിച്ചതിനാലാണ് മൊറീഞ്ഞോയ്ക്ക് താക്കീത് ലഭിച്ചത്. സമനിലയോടെ 12 മല്‍സരങ്ങളില്‍നിന്ന് 19 പോയിന്റുകളുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്.