ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി. ഗോണ്‍സാലോ ഹിഗ്വെയിന്‍, ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത്. ചേംബേഴ്‌സാണ് ഫുള്‍ഹാമിന്റെ ഏക ഗോള്‍ മടക്കിയത്. നിലവില്‍ 56 പോയിന്റുമായി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.

ലീഗില്‍ ഇന്നലെ നടന്ന ലിവര്‍പൂള്‍ എവര്‍ട്ടണ്‍ മത്സരം ഗോളുകളൊന്നും പിറക്കാതെ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ വാറ്റ്ഫഡ് 21 ന് ലെസ്റ്റര്‍ സിറ്റിയെ കീഴടക്കി. ഇറ്റാലിയന്‍ സീരി എ യില്‍ കരുത്തരായ നാപ്പോളിയെ യുവന്റസ് 21 ന് പരാജയപ്പെടുത്തി. സ്പാനിഷ് ലാലീഗയില്‍ നടന്ന പ്രധാന പോരാട്ടങ്ങളിലൊന്നില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജയം കണ്ടു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍ സോസിദാദിനെയാണ് അത്‌ലറ്റിക്കോ തകര്‍ത്തത്.

Top