ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സലയുടെ ഗോളില്‍ ലിവര്‍പൂളിന് ജയം

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ചെല്‍സിയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പിച്ചത്. മുഹമ്മദ് സലയുടെയും സാദിയോ മാനേയുടെയും ഗോളുകളാണ് ലിവര്‍പൂളിനെ കരകയറ്റിയത്.

ലീഗില്‍ 85 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്താനും ലിവര്‍പൂളിനായി. രണ്ട് മിനിറ്റ് ഇടവിട്ടായിരുന്നു ലിവര്‍പൂളിന്റെ ഗോളുകള്‍. അന്‍പത്തിയൊന്നാം മിനിറ്റില്‍ മാനേയും അന്‍പത്തിമൂന്നാം മിനിറ്റില്‍ സലായും ലക്ഷ്യം കണ്ടു. ക്രിസ്റ്റര്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചത്. റഹീം സ്റ്റെര്‍ലിംഗ് സിറ്റിക്ക് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. ഗബ്രിയേല്‍ ജീസസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ലൂക മിലിയോജെവിച്ച് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസ ഗോള്‍ സ്വന്തം പേരിലാക്കി.

ക്രിസ്റ്റല്‍ പാലസിന്റെ തട്ടകമായ സെല്‍ഹേഴ്സ്റ്റ് പാര്‍ക്കിലാണ് മത്സരം നടന്നത്. കളി തുടങ്ങി പതിനഞ്ചാം മിനുട്ടില്‍ തന്നെ സ്റ്റെര്‍ലിംഗ് സിറ്റിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അങ്ങനെ അവസാനിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ അറുപത്തിമൂന്നാം മിനുട്ടില്‍ സ്റ്റെര്‍ലിംഗ് തന്നെ ലീഡ് ഇരട്ടിയാക്കി. എണ്‍പത്തിയൊന്നാം മിനുട്ടില്‍ മിലിയോജെവിച്ച് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും കളി അവസാനിക്കുന്നതിന് തൊട്ടു മുമ്ബ് ജീസസ് സിറ്റിയുടെ വിജയമുറപ്പിച്ച ഗോള്‍ നേടി.

Top