ജിഎന്‍പിസിക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: ഫേസ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്‌ളേറ്റിലെ കറിയും)യുടെ പേരിലുള്ള തട്ടിപ്പിനെ കുറിച്ച് എക്സൈസ് ഗള്‍ഫ് രാജ്യങ്ങളിലും അന്വേഷിക്കും.

ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ജി.എന്‍.പി.സിയുടെ അഡ്മിന്‍മാരായ 38 പേര്‍ക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ നിലവില്‍ 10 പേര്‍ മാത്രമാണ് അഡ്മിന്‍മാരായുള്ളത്.

ഇതില്‍ സജീവമായിട്ടുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. സംഭവത്തില്‍ പൊലീസും കേസെടുത്തിട്ടുണ്ട്.

പൊലീസ് ഹൈടെക് സെല്ലില്‍ നിന്നുള്ള ചില വിവിരങ്ങള്‍ കൂടി ലഭിച്ച ശേഷമെ തുടര്‍ അന്വേഷണം സാധ്യമാവൂ എന്ന് റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ പറഞ്ഞു.

Top