കൊച്ചി: മലയാള ചലച്ചിത്ര ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന് അന്തര്‍ദേശീയ അംഗീകാരം. ഈ വര്‍ഷത്തെ ആരി അലക്‌സയുടെ ഷോറീല്‍ വീഡിയോയില്‍ ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച എന്ന് നിന്റെ മൊയ്തീന്‍ സിനിമയും.
രാജ്യാന്തര ക്യാമറ ബ്രാന്‍ഡ് ആയ ആരി(എ.ആര്‍.ആര്‍.ഐ)യുടെ അലക്‌സ കാമറ ഉപയോഗിച്ച് ലോകമെമ്പാടും ചിത്രീകരിച്ച വീഡിയോകളില്‍ നിന്ന് ഏറ്റവും മികച്ച ചിത്രങ്ങളുടെ ഷോട്ടുകള്‍ തിരഞ്ഞെടുത്ത് വര്‍ഷം തോറും ഷോറീല്‍ വീഡിയോ കമ്പനി തയ്യാറാക്കാറുണ്ട്. ലോകമൊട്ടാകെ അലക്‌സ കാമറ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമ, പരസ്യം, ആല്‍ബം എന്നിവയില്‍ നിന്നും ഏറ്റവും മികച്ച 19 ഛായാഗ്രാഹകരുടെ വര്‍ക്ക് ആണ് ഷോ റീലില് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് പരസ്യചിത്രങ്ങളുമുണ്ട്.
എ.ആര്‍.ആര്‍.ഐ.യുടെ വീഡിയോയില്‍ 19 ഛായാഗ്രാഹകര്‍ക്കുമുള്ള നന്ദിയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്‌കര്‍ ചിത്രമായ റെവനന്റ്, മികച്ച ബഡ്ജറ്റില്‍ ഒരുക്കിയ മിഷന്‍ ഇംപോസിബിള്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് തുടങ്ങിയ സിനിമകളുടെ ദൃശ്യങ്ങള്‍ക്കൊപ്പം എന്ന് നിന്റെ മൊയ്തീന്‍, ബാഹുബലി എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നാണിതെന്നും നമ്മുടെ ജോലിയും ആത്മാര്‍ത്ഥതയും മറ്റുള്ളവരും ശ്രദ്ധിക്കുന്നുവെന്നത് വളരെ നല്ലകാര്യമാണെന്നും ജോമോന്‍ പറയുന്നു. ഹോളിവുഡിലെയും ബോളിവുഡിലേയും പ്രശസ്ത ഛായാഗ്രാഹകര്‍ ഉപയോഗിക്കുന്നത് അലക്‌സയുടെ ക്യാമറയാണ്.