Enquiry about K Babu

തൃശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ ദ്രുതപരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് അധികൃതര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്തതിനാലാണ് സമയം നീട്ടിചോദിച്ചത്. ഒരു മാസംകൂടി സമയം ചോദിച്ചാണ് അപേക്ഷ നല്‍കിയത്.

തൃശ്ശൂര്‍ വിജിലന്‍സ് കോടതി ശനിയാഴ്ചവരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

മന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് ഒരിക്കല്‍ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം.

ടെലിവിഷന്‍ ചാനലുകളില്‍ ബിജു രമേശ് നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി. ചാനല്‍ ചര്‍ച്ചകളുടെ സി.ഡി.യും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Top