enquiry-joice george-idukki-Mp

കൊച്ചി: കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ഭൂമി ഇടപാടില്‍ ജോയ്‌സ് ജോര്‍ജിനെതിരായ അന്വേഷണം വൈകുന്നുവെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി കമ്പളിപ്പിച്ച് കൈക്കലാക്കിയെന്ന പരാതിയിന്മേലാണ് ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ അന്വേഷണം നടക്കുന്നത്. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ സര്‍വേ നമ്പറില്‍പ്പെട്ട നാലേക്കര്‍ ഭൂമി 2001ല്‍ തട്ടിയെടുത്തെന്നാണ് എന്നാണ് പരാതി. കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നു വ്യവസ്ഥയുള്ള ഭൂമി എംപിയും ബന്ധുക്കളും കൈക്കലാക്കിയെന്നാണ് പ്രധാന ആരോപണം.

Top