കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടന്ന് ആരോപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എസ്.പിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ചയോടെ അന്വേഷണ റിപ്പോര്ട്ടിന്മേല് തുടര്‍നടപടികളുണ്ടാകും.
കമ്മീഷണര്‍ക്കെതിരെ പോസ്റ്റിട്ട പൊലീസുകാരന് ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ ഉമേഷിന്റെ മൊഴി എടുത്തു. അതേസമയം ഹര്‍ത്താല്‍ ദിനത്തിലെ ക്രമീകരണം പാളിപ്പോയിരുന്നുവെന്ന് സേനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയുണ്ട്. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്ത് അച്ചടക്ക നടപടിയുണ്ടാവുമെങ്കിലും ശിക്ഷ അത്ര കടുത്തതാവില്ലെന്നാണ് ലഭിക്കുന്ന സൂചന.
കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് എന്ന ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നത്. എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു കമ്മീഷ്ണര്‍ ഒരുക്കിയ ബന്തവസ്സെന്നാണ് ഉമേഷിന്റെ ആരോപണം.