എല്ലാ കുട്ടികള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം ഉറപ്പാക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് എല്ലാ കുട്ടികള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിക്ക് പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി ഗുഡ് ഗവര്‍ണന്‍സ് ചേംബറാണ് ഹര്‍ജി നല്‍കിയത്.

എല്ലാ കുട്ടികള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിക്ക് പുറത്താണ്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാവണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേയാണ് കേസ് വിശദമായി പരിഗണിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചത്.

Top