തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ഹോളോം ഗ്രാം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഒന്നോ രണ്ടോ ആളുകളില്‍ നിന്ന് തെറ്റായ പ്രവണത ഉണ്ടാകുമ്പോള്‍ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഉന്ന വിദ്യാഭ്യാസ മന്ത്രി മഹാരാജാസില്‍ പരിശോധനയ്ക്ക് എത്തും.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യയെ തള്ളുന്നതായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യാജ രേഖ പ്രവണതകള്‍ക്ക് തടയിടുന്നതിന് സര്‍ഫിക്കറ്റുകളിലും ഹോളോം ഗ്രാം സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം
അതേസമയം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലും ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. പരിശോധനയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി മഹാരാജാസില്‍ എത്തും എന്‍ഐസി സോഫ്റ്റ് വെയറുമായി യുമായി ബന്ധപെട്ട രേഖകള്‍ കൈമാറി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് മഹാരാജാസ് കോളജ് സന്ദര്‍ശിക്കും. അതേസമയം എസ്എഫ്‌ഐ മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഇത് ഇരട്ട താപ്പാണെന്നും ആര്‍ഷോ പറഞ്ഞു.