രാജ്യത്തെ തെരുവോരങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും (FSSAI) കൊക്കക്കോള ഇന്ത്യയും (CCI) ചേര്‍ന്ന് ‘ക്ലീന്‍ സ്ട്രീറ്റ് ഫുഡ്’ പദ്ധതി നടപ്പാക്കുന്നു.
വരുന്ന മൂന്ന് വര്‍ഷങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇന്ത്യയിലെ അന്‍പതുനായിരത്തോളം തെരുവോര വ്യാപാരികളെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ബോധവാന്‍മാരാക്കുകയും പരിശീലിപ്പിക്കുകയുമാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എഫ് എസ് എസ് എ ഐ ആഗോളതലത്തിലും രാജ്യാന്തരതലത്തിലുമുള്ള വ്യാപാരികളുമായി ചേര്‍ന്ന് അവരുടെ അധീനതയിലുള്ള നിക്ഷേപ പ്രദേശങ്ങളില്‍ പോഷക ഗുണമുള്ള ആഹാരങ്ങളാണോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തും.
രാജ്യാന്തര വ്യാപാരികളുമായുള്ള ബന്ധം ശക്തമാക്കി തെരുവോരങ്ങളില്‍ ആരോഗ്യത്തോടും ഗുണമേന്മയോടുമുള്ള ഭക്ഷണം നല്‍കുന്നതിനായി തെരുവോര വ്യാപാരികളെ എല്ലാരീതിയിലും സഹായിക്കാനും പദ്ധതിയിടുന്നുണ്ടെന്നും എഫ് എസ് എസ് എ ഐ അധികൃതര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കില്‍ ഇന്ത്യ ഹെല്‍ത്ത് ഇന്ത്യ പദ്ധതിയിലും എഫ് എസ് എസ് എ ഐയും കൊക്കക്കോള ഇന്ത്യയും വ്യാപകമായി പങ്കുചേരുന്നുണ്ട്.
പദ്ധതിയുടെ നടത്തിപ്പും പരിശീലകരെ നയിക്കുന്നതും കൊക്കക്കോള ഇന്ത്യ ആയിരിക്കും.രാജ്യാന്തരമായുള്ള പദ്ധതിയുടെ ഫലം വിലയിരുത്തുന്നതും പരിശീലന പരിപാടികള്‍ ക്രോഢീകരിക്കുന്നതും എഫ് എസ് എസ് ഐയില്‍ നിക്ഷിപ്തമായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെല്‍ത്ത് ഇന്ത്യ പദ്ധതിയില്‍ സഹകരിക്കുന്നത് തികച്ചും ആത്മവിശ്വാസത്തോടെയാണെന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ പങ്കുചേരണമെന്നും എഫ് എസ് എസ് ഐ സിഇഒ പവാന്‍ അഗര്‍വാള്‍ പറഞ്ഞു.
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണമേന്മ മെച്ചപെടുത്തുമെന്നും എഫ് എസ് എസ് ഐയുമായി ചേര്‍ന്ന് രാജ്യത്തെ ഭക്ഷ്യ സുരക്ഷയ്ക്കായി വേറെയും പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും കൊക്കക്കോള ഇന്ത്യയുടെ പ്രസിഡന്റ് വെങ്കടേഷ് കിനി പറഞ്ഞു.