ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വെള്ളിത്തിരയിലേക്കെത്തുന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ജോണ്‍പോള്‍ രാജും ഷാം സൂര്യയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഫ്രണ്ട്ഷിപ്പ് എന്ന തമിഴ് ചിത്രത്തില്‍ നായകനായാണ് താരം എത്തുന്നത്.
താരത്തിന്റെ സിനിമാ പ്രവേശനം അറിഞ്ഞതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്.
ഇപ്പോഴിതാ ഹര്‍ഭജന്‍ സിംഗിന്റെ നായികയെ പറ്റിയുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കമല്‍ഹാസന്‍ അവതാരകനായ ബിഗ്‌ബോസ് 3യില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന ലോസ്ലിയാ മരിയനേശന്‍ ആണ് ഫ്രണ്ട്ഷിപ്പിലെ നായിക. ശ്രീലങ്കയില്‍ ടെലിവിഷന്‍ വാര്‍ത്താവതാരക എന്ന നിലയില്‍ ലോസ്ലിയാ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ജെ പി ആര്‍, സ്റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ഹര്‍ഭജന്‍ പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് സൂചനകള്‍.