പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കര്‍ണ്ണന്‍. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളി താരം രജിഷ വിജയനാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നടന്‍ ലാലും കര്‍ണ്ണനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴില്‍ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ ഒരുങ്ങുന്നു എന്നതിന് തെളിവാണ് പുറത്ത് വന്ന ചിത്രങ്ങള്‍.
പരിയേറും പെരുമാള്‍ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ സിനിമയായിരുന്നു. ജാതി വ്യവസ്ഥയെയും ദലിത് രാഷ്ട്രീയവും വളരെ ശക്തമായി ചര്‍ച്ച ചെയ്ത പരിയേറും പെരുമാള്‍ സംവിധായകന്‍ പാ. രഞ്ജിത്താണ് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ മാരി സെല്‍വരാജ് ഒരുക്കുന്ന അടുത്ത ചിത്രവും ശക്തമായ രാഷ്ട്രീയമായിരിക്കും സംസാരിക്കുക എന്നതാണ് ഏവരുടെയും പ്രതീക്ഷ.