കൊറിയയുമായി പ്രശ്‌നങ്ങളുണ്ട്, എന്നിട്ടും പാരസൈറ്റിന് പുരസ്‌കാരം;ഓസ്‌കറിനെതിരെ ട്രംപ്

ന്യൂയോര്‍ക്ക്: ‘ദക്ഷിണ കൊറിയയോട് നമ്മള്‍ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നിട്ടും ഇത്തവണ മികച്ച സിനിമക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം പാരസൈറ്റിന് നല്‍കി’. ഓസ്‌കര്‍ പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

‘ഇത്തവണത്തെ അക്കാദമി അവാര്‍ഡുകള്‍ വളരെ മോശമായിരുന്നു. അതൊരു നല്ല സിനിമയായിരുന്നോ?’. എന്നിങ്ങനെ തന്റെ അനിഷ്ടം കൊളറാഡോയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ഹോളിവുഡിലെ സുവര്‍ണകാലം തിരിച്ചുകൊണ്ടുവരണമെന്നും മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബ്രാഡ് പിറ്റിനെ ട്രംപ് പരിഹസിക്കുകയും ചെയ്തു. ലിറ്റില്‍വൈസ്‌ഗേ (സ്വയം ബുദ്ധിമാനെന്ന് തെളിയിക്കാന്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ആള്‍) എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ബ്രാഡ് പിറ്റിനെ വിശേഷിപ്പിച്ചത്.

ദക്ഷിണകൊറിയന്‍ സിനിമയായ പാരസൈറ്റാണ് ഇത്തവണ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി വേദിയില്‍ നിറഞ്ഞുനിന്നത്. ബോങ് ജൂന്‍ ഹോയാണ് ചിത്രം സംവിധാനം ചെയ്തത്.

Top