Entire Army can’t stop terrorism in J&K, says Farooq Abdullah

ജമ്മു: ഇന്ത്യയുടെ മുഴുവന്‍ സൈനികരും കശ്മീരില്‍ എത്തിയാല്‍പ്പോലും ഭീകരവാദികളെ ചെറുത്ത് തോല്‍പ്പിക്കാനാവില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അബ്ദുള്ളയുടെ പരാമര്‍ശം.

കശ്മീരിലെ തീവ്രവാദികളെ തടയാന്‍ ഇന്ത്യന്‍ സേനയ്ക്ക് ശേഷിയില്ലെന്നും ഇന്ത്യന്‍ സേന ഒന്നടങ്കം വന്നാലും തീവ്രവാദികളെ തടയാന്‍ കഴിയില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഈ യാഥാര്‍ഥ്യം നമ്മള്‍ മനസ്സിലാക്കണം. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയല്ലാതെ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഫാറൂഖിന്റെ വാക്കുകള്‍ക്കെതിരെ മകന്‍ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.

പാക് അധീന കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഫാറൂഖിന്റെ പുതിയ പ്രസ്താവന.

Top