മാനേജ്‌മെന്റുകളുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകളുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍.

എന്‍ആര്‍ഐ സീറ്റുകളില്‍ ഒത്തുകളി നടത്തിയെന്ന മാനെജ്‌മെന്റുകളുടെ ആരോപണത്തെ വിമര്‍ശിച്ചു കൊണ്ടാണ് കമ്മീഷണര്‍ രംഗത്തു വന്നിരിക്കുന്നത്.

നിയമപ്രകാരം തന്നെയാണ് എന്‍ആര്‍ഐ സീറ്റുകളെ മെറിറ്റ് സീറ്റുകളാക്കി മാറ്റിയത്. ഇത്തരത്തില്‍ പ്രവേശനം നടത്തുമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന്‌ വിശദീകരണ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഒഴിവരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റുകളാക്കി മാറ്റുന്നതില്‍ തെറ്റില്ലെന്നും കമ്മീഷണര്‍ അറിയിച്ചു.

Top