കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച 100 സംരംഭക ഗ്രാമങ്ങളില്‍ ഒന്നാം സ്ഥാനം കൊച്ചിക്ക് സ്വന്തം. പുതിയ സംരംഭകരുടെ എണ്ണം, മൂലധന സ്വരൂപണം, സംരംഭങ്ങളുടെ കാലയളവ്, വിജയ നിരക്ക് തുടങ്ങിയ മാനദണ്ഡങ്ങളില്‍ കൊച്ചി സംരംഭക ഗ്രാമം ഏറ്റവും മികച്ചതെന്ന് ‘എന്റര്‍പ്രണര്‍ മാഗസിന്‍’ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.
രാജ്യത്തെ മികച്ച സംരംഭക ഗ്രാമമായി കൊച്ചി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ഥ്യവും സന്തോഷമുണ്ടെന്നും, അതോടൊപ്പം പുതിയ വെല്ലുവിളികളും നേരിടേണ്ടതുണ്ടെന്നും, റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് കൊച്ചി സംരംഭക ഗ്രാമത്തിന്റെ മുഖ്യ ഉപദേഷ്ടാവായ ക്രിസ് ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഏറ്റവും മികച്ച സാങ്കേതിക വ്യവസായ സംരംഭകര്‍ക്കുള്ള സര്‍ക്കാറിന്റെ ദേശീയ അവാര്‍ഡ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കൊച്ചിക്ക് പുതിയ അംഗീകാരം.
രാജ്യത്തെ 3,500 എഞ്ചിനീയറിംഗ് കോളേജുകള്‍ മുഖേനെ അഞ്ച് മില്യണ്‍ വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന പദ്ധതി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
2012 ഏപ്രിലില്‍ സ്ഥാപിതമായതു മുതല്‍, 590 ന് മുകളില്‍ സംരംഭക സംഘങ്ങള്‍ക്ക് കൊച്ചി സംരംഭക ഗ്രാമം സൗകര്യമൊരുക്കിവരുന്നു