entry into nsg china

ബെയ്ജിങ: ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) അംഗത്വം ലഭിക്കാത്ത രാജ്യങ്ങള്‍ക്കെല്ലാം ബാധകമായ പൊതുപരിഹാരം കണ്ടെത്തിയ ശേഷമേ, ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) ചേരാനുള്ള ഇന്ത്യയുടെ അപേക്ഷ പരിഗണിക്കൂവെന്നു ചൈന .

ഇന്ത്യന്‍ പ്രതിനിധി അമന്‍ദീപ് സിങ് ഗില്ലുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വക്താവ് ഹുവ ചുന്‍യിങ.

എന്‍എസ്ജി വിപുലീകരിക്കുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതായി ഹുവ ചുന്‍യിങ് പറഞ്ഞു.

എന്‍എസ്ജി അംഗത്വത്തിനു പാക്കിസ്ഥാനും ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ കാര്യം വക്താവ് പരാമര്‍ശിച്ചില്ല. സോളില്‍ ജൂണില്‍ നടന്ന എന്‍എസ്ജി അംഗരാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെ യുഎസ് പിന്തുണച്ചെങ്കിലും ചൈനയുടെ എതിര്‍പ്പുമൂലം നടന്നില്ല. എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യമാണ് ഇന്ത്യ എന്നതായിരുന്നു കാരണം. ഇന്ത്യയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാക്കിസ്ഥാനുമായും ചൈന ചര്‍ച്ച നടത്തി.

Top