ബംഗളൂരു: ഗ്രെറ്റ ടൂൾകിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവി അറസ്റ്റിൽ. ടൂള്‍ കിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഇരുപത്തിയൊന്നുകാരിയായ ദിഷ രവി ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പെയ്‌നിന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളാണ്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചേർത്തായിരുന്നു കേസെടുത്തത്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്.
കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബർഗ് ടൂൾകിറ്റ് എന്ന പേരിൽ കര്‍ഷകസമരത്തെ പിന്തുണയ്‌ക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ച് നേരത്ത ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ ഐക്യത്തേയും സമാധാനത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഈ ടൂള്‍ കിറ്റ് എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.