environmental-discussion-at-gandhi-bhavan-trivandrum

benoy viswam

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് സിപിഐ നേതാവും മുന്‍ വനം വകുപ്പ് മന്ത്രിയുമായ ബിനോയ് വിശ്വം . പദ്ധതി നടപ്പാക്കാന്‍ ധൈര്യമുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ഗാന്ധിഭവനില്‍ നടന്ന സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ പ്രധാന വ്യക്തികളുടെ പരിസ്ഥിതി വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്ന പരിസ്ഥിതി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

പരിസ്ഥിതി സംരക്ഷണത്തില്‍ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്ന് മുന്‍ കേന്ദ്ര പരിസ്ഥി മന്ത്രി ജയറാം രമേശ് പറഞ്ഞു.

രാഷ്ട്രീക്കാരുടെ മാത്രം ഉത്തരവാദിത്വമായി പരിസ്ഥിതി സംരക്ഷണത്തെ കാണരുതെന്ന് സിപിഎം നേതാവ് എം എ ബേബി പറഞ്ഞു. ബോധേശ്വര്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച വാര്‍ഷിക ചര്‍ച്ചയില്‍ കവി സുഗതകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

Top