പരിസ്ഥിതി ലോലമേഖല ഉത്തരവ്: തുടര്‍നടപടി ആലോചിക്കാന്‍ ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: വനാതിർത്തിയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. രാവിലെ 11 ന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്.

അതേസമയം പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമപരിശോധന തുടങ്ങി. സംസ്ഥാനങ്ങളുടെ ആശങ്കയിൽ അനുഭാവപൂർവ്വമായ പരിഗണനയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പുനഃപരിശോധന ഹർജി നൽകുന്നത് അടക്കം മന്ത്രാലയം പരിഗണിക്കുന്നതായാണ് സൂചന.

ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ വനം പരിസ്ഥിതി മന്ത്രിയുടെയും വിലയിരുത്തൽ. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ദില്ലി, ഭുവനേശ്വർ അടക്കം നഗരങ്ങളുടെ തുടർ വികസനത്തെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

Top