തിരുവനന്തപുരം: സി പി ഐ മുഖപത്രമായ ജനയുഗം ഇടതുപക്ഷ വിരുദ്ധരുടെ കൈയ്യിലെ പാവയായി മാറിയെന്ന് ഇ പി ജയരാജന്‍.
ബുദ്ധിജീവികളെന്നാണ് സി പി ഐക്കാരുടെ ഭാവം. സി പി ഐ അത്ര വലിയ ശക്തിയുള്ള പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘നമ്പൂരിയുടെ വെളിച്ചത്തില്‍ വാരിയരുടെ’ ഊണ് നടക്കുകയാണ്. മുന്നണിമര്യാദ പാലിക്കുന്നില്ല. തോന്നുന്നത് പ്രചരിപ്പിക്കുകയാണ്. വഴിവിട്ട നിലപാടുകള്‍ സിപിഐ കേന്ദ്രനേതൃത്വം പരിശോധിക്കണം. ജനങ്ങള്‍ സിപിഐയുടെ നിലപാടിനെ പരിഹസിക്കുമെന്നും തള്ളിക്കളയുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ലോ അക്കാദമി ഭൂമി വിഷയത്തില്‍ റവന്യൂവകുപ്പ് അന്വേഷണത്തിനേയും ഇ.പി വിമര്‍ശിച്ചു. ഓരോ വകുപ്പും സ്വന്തം നിലയ്ക്ക് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എന്തുചെയ്യും? പക്വതയോടെ കാര്യങ്ങളെ സമീപിക്കണമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.