തിരുവനന്തപുരം: ഗവർണ്ണർക്കെതിരായ എൽഡിഎഫ് സമരങ്ങളിൽ കൺവീനർ ഇപി ജയരാജൻ പങ്കെടുത്തില്ല. ഈ മാസം അഞ്ച് വരെ ആരോഗ്യകാരണങ്ങളാൽ ജയരാജൻ പാർട്ടിയിൽ നിന്നും അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്ക് കൂടി നീട്ടി എന്നാണ് വിശദീകരണം.
രാജ്ഭവൻ മാർച്ചിലായിരുന്നു ഇപി ജയരാജൻ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ തിരുവനന്തപുരത്തെ പ്രതിഷേധത്തിലും കണ്ണൂരിലെ സമരത്തിലും ജയരാജൻ പങ്കെടുത്തില്ല. അവധിക്കിടെയും 5,6 തിയ്യതികളിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ ജയരാജൻ പങ്കെടുത്തിരുന്നു.