തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍.
നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നു സഹകരണ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നിന്നാണ് ഇ.പി ജയരാജന്‍ വിട്ടു നിന്നത്. ഇ.പി ജയരാജന്‍ കണ്ണൂരില്‍ ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇന്ന് വൈകിട്ട് നടക്കുന്ന എം.എം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കും. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങളേറ്റ് വാങ്ങിയതിനെ തുടര്‍ന്ന് ജയരാജന്‍ ഒറ്റപ്പെട്ടിരുന്നു.
കൂടാതെ പുതിയ മന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്തിയില്ലെന്നും ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പുതിയ മന്ത്രിയെ തീരുമാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ ക്ഷുഭിതനാകുകയും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.