മുന്നണി വിപുലീകരണം എൽഡിഎഫ് നയം; ലീഗ് വരുമെങ്കിൽ വരട്ടേ: ഇ.പി ജയരാജൻ

EP Jayarajan

തിരുവനന്തപുരം: മുന്നണി വിപുലീകരണം എൽഡിഎഫിന്റെ നയമാണെന്ന് കൺവീനർ ഇ.പി ജയരാജൻ. ഒരു അതിർത്തിയും അടച്ചിടില്ല. പ്രതീക്ഷിക്കാത്ത പല പാർട്ടിയും എൽഡിഎഫിലേക്ക് വന്നേക്കാമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് ആണ്. മുസ്ലീം മതവിഭാഗത്തിന്റെ ഇടയിൽ വലിയ തോതിൽ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങൾ കാണാം. ലീഗ് ഇപ്പോൾ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടിൽ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എൽഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കിൽ അവർ വരട്ടേ, ബാക്കി കാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് എല്ലാ പാർട്ടികളിലും ഇന്ന് ചർച്ചയാണ്. എല്ലാ പാർട്ടികളിലുമുള്ള അണികൾ ഇടതുപക്ഷ മുന്നണിയുടെ നയത്തിൽ ആകൃഷ്ടരാവുന്നുവെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top