തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി ഇ.പി. ജയരാജന്‍ നിയമസഭയില്‍. വേണമെങ്കില്‍ രക്തം തരാം. രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്.
വ്യവസായവകുപ്പില്‍ അഴിമതി ശക്തമായിരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. മന്ത്രിയായശേഷം ഇതിനെക്കുറിച്ച് പഠിച്ച് നടപടി എടുത്തു. നടപടി വന്നപ്പോള്‍ തനിക്ക് ശത്രുക്കളുണ്ടായി. അഴിമതിക്കാര്‍ക്ക് അഴിമതി തുടരാനുളള സാഹചര്യമില്ലാതെ വന്നു.
സ്വാധീനിക്കാന്‍ പലരും ശ്രമിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ചട്ടവും നിയമവും പാലിച്ചിട്ടുണ്ട്. പന്ത്രണ്ട് ദിവസമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.