തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന് നല്‍കാത്ത ഇളവ് കെ.ടി ജലീലിന് എന്തിന് നല്‍കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
മന്ത്രിയുടെ രാജി വാങ്ങണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മന്ത്രി ചെയ്തിരിക്കുന്നത് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണെന്നും മന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം സമ്മതിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.
അഭിമുഖത്തിന് വന്നവര്‍ക്ക് യോഗ്യതയില്ലെന്ന് പറഞ്ഞത് വിശ്വാസ യോഗ്യമല്ലെന്നും മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും അവിടെ നിന്നുള്ള ഡെപ്യൂട്ടേഷന്‍ ചരിത്രത്തിലില്ലാത്തതാണെന്നും ചെന്നിത്തല വ്യക്തമാക്കി.