നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയാണ് പൊന്‍ രാധാകൃഷ്ണനെന്ന് ഇ.പി. ജയരാജന്‍

EP Jayarajan

കണ്ണൂര്‍: നിലവാരമില്ലാത്ത കേന്ദ്രമന്ത്രിയാണ് പൊന്‍ രാധാകൃഷ്ണനെന്ന് മന്ത്രി ഇ.പി. ജയരാജന്‍. അദ്ദേഹത്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നും ഒരു രാഷ്ട്രീയക്കാരന്റെ യോഗ്യത അദ്ദേഹത്തിന് ഇല്ലെന്ന് തെളിഞ്ഞെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

ശബരിമലയില്‍ ഏത് കേന്ദ്രമന്ത്രിക്കും എപ്പോല്‍ വേണമെങ്കിലും വരാം. എന്നാല്‍ ഇവിടെ വന്നാല്‍ സമാധാനമുണ്ടായിരിക്കണം. ഇവിടെ കലാപമുണ്ടാക്കാന്‍ കൂട്ടു നില്‍ക്കരുത്. ഒരു കേന്ദ്രമന്ത്രിയും അതിനുവേണ്ടി പ്രവര്‍ത്തിക്കരുത്, അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയും സംഘവും പോലീസ് നിയന്ത്രണത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു പമ്പയിലെത്തി മല ചവിട്ടിയത്. മന്ത്രിയുടെ കാറിന് പമ്പയിലേക്ക് പോകാന്‍ അനുമതി ലഭിച്ചിരുന്നുവെങ്കിലും കൂടെയുള്ളവരുടെ വാഹനങ്ങള്‍ കടത്തിവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് മന്ത്രിയും നേതാക്കളും ബസില്‍ യാത്ര തിരിച്ചത്.

Top