മുഖ്യമന്ത്രിക്കെതിരെ മാഫിയാ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇപ്പോള്‍ നടക്കുന്നത് മാഫിയാ ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ . ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ പൊളിഞ്ഞ് വീഴാന്‍ തുടങ്ങിയെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.

പി.സി. ജോര്‍ജ് മാത്രമല്ല , ആര്‍.എസ്.എസ് കൂടിയാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. ജയിലില്‍ നിന്ന് പുറത്തുവന്ന സ്വപ്‌നയെ സല്‍കരിച്ച്‌ കൊണ്ടുപോയി ജോലി കൊടുത്തത് ആര്‍.എസ്.എസ് ആണ്. അപ്പോള്‍ ഇതിനുപിന്നില്‍ ആരായിരിക്കുമെന്ന് ചിന്തിക്കാനാവുന്നതല്ലേയുള്ളൂ എന്നും ജയരാജന്‍ പറഞ്ഞു .

Top