ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഇ.പി.ജയരാജന്‍

കോഴിക്കോട് : രാജ്യത്തിന് അനിവാര്യമായ ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഇ.പി.ജയരാജന്‍ എംഎല്‍എ.

വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എനിക്ക് നഷ്ടമുണ്ടായെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകരുതെന്നും എംഎല്‍എ അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള സംശയം നാട്ടുകാരില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടത് സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ട്. വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളുടെ ആശങ്ക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Top