തിരഞ്ഞെടുപ്പിൽ ഇ പി ജയരാജൻ മത്സരിക്കില്ല: മട്ടന്നൂരിൽ കെ.കെ ശൈലജയ്ക്ക് സാധ്യത

ത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇപി ജയരാജൻ. ഇത്തവണയും മന്ത്രി കെ.കെ ശൈലജ മത്സരിച്ചേക്കുമെന്നാണ് സൂചന. മട്ടന്നൂരിൽ നിന്നാകും ശൈലജ ഇത്തവണ മത്സരിക്കുക. ജയരാജന്റെ തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു.

തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെയും പയ്യന്നൂരിൽ ടി. ഐ മധുസൂദനന്റെയും പേരുകൾ പരിഗണനയിലുണ്ട്.  തലശേരിയിൽ എ.എൻ ഷംസീർ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.കൂത്തുപറമ്പ്, വടകര, കൽപറ്റ സീറ്റുകൾ എൽജെഡിക്ക് സിപിഐഎം ഉറപ്പുനൽകി. ഒരു സീറ്റുകൂടി ലഭിക്കുമെങ്കിലും, തെക്കൻകേരളത്തിൽ വേണമെന്ന ആവശ്യത്തിലാണ് എൽജെഡി.

സി.കെ.നാണുവിന്റെ സിറ്റിംഗ് സീറ്റായ വടകര വേണമെന്ന ആവശ്യം ജെഡിഎസ് ഉന്നയിച്ചിട്ടുണ്ട്.

 

Top