തിരുവനന്തപുരം : സിമന്റ് വില വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.
അടുത്തിടെ ഒരു ചാക്ക് സിമന്റിന് 25 രൂപ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വില വര്‍ധിപ്പിക്കുന്നതിനു മുന്‍പ് ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സിമന്റ് ഉല്‍പാദന കമ്പനികളുടെയും ഡീലര്‍മാരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
വില കുറയ്ക്കുന്ന കാര്യത്തില്‍ കമ്പനി മാനേജ്മെന്റുമായി ആലോചിച്ച് ഈ മാസം 27നകം വിവരം അറിയിക്കാമെന്ന് സിമന്റ് കമ്പനി പ്രതിനിധികള്‍ ഉറപ്പു നല്‍കി. സിമന്റ് കമ്പനികള്‍ ബില്ലിങ്ങ് പ്രൈസില്‍ അടുത്തിടെ 30 രൂപ വര്‍ധിപ്പിച്ചതായി വിതരണക്കാര്‍ പറഞ്ഞു. എന്നാല്‍ വില കുറയ്ക്കുന്നതു വരെ സമരം തുടരുമെന്നും വിതരണക്കാര്‍ വ്യക്തമാക്കി.