പയ്യന്നുര്‍ : കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ബിജെപി പ്രസിഡന്റ് കുമ്മനത്തിന്റെ ശബ്ദമെന്നു മന്ത്രി ഇ.പി.ജയരാജന്.
കുന്നരുവില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് സി.വി.ധനരാജിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ കൊലപാതകത്തെ അപലപിക്കുന്നതിനു പകരം അതിനെ ലഘുകരിക്കാനാണ് സുധീരനും രമേശ് ചെന്നിത്തലയും പയ്യന്നുരില്‍ വന്ന് ചെയ്തത്.
കുമ്മനവുമായി കൂടിയാലോചിച്ചാണ് സുധീരന് പറയുന്നത്. ഇതിലൂടെ കോണ്‍ഗ്രസ് ആര്‍എസ്എസിനു കരുത്തു പകരുകയാണെന്നു മന്ത്രി പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി ടി.ഐ. മധുസൂധനനും മന്ത്രിക്കൊപ്പമുണ്ടായിരിന്നു.