2020-2021 സാമ്പത്തിക വര്‍ഷത്തിലും ഇ.പി.എഫ് പലിശയ്ക്ക് മാറ്റമില്ല.8.5 ശതമാനം പലിശ തന്നെ 2020-21 വര്‍ഷത്തിലും നല്‍കാന്‍ തന്നെ ഇ.പി.എഫ്.ഒ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും 8.5 ശതമാനം തന്നെയായിരുന്നു പലിശ.
കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവും കാരണം പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് യോഗത്തില്‍ നിശ്ചയിക്കുകയായിരുന്നു.അതേസമയം ഇപിഎഫ്ഒയുടെ ശുപാര്‍ശ തൊഴില്‍-ധനകാര്യമന്ത്രാലങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്.
ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോള്‍ നല്‍കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു പലിശ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷം നിരക്ക് 8.5 ശതമാനമാക്കി കുറച്ചു.