ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കഴിഞ്ഞ വര്‍ഷം 8.65 ശതമാനമുണ്ടായിരുന്നത് 8.55 ശതമാനമായാണ് കുറച്ചത്.
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേന്ദ്ര ട്രസ്റ്റ് ബോഡി യോഗത്തിലാണ് ഈ തീരുമാനം. ഇതിലൂടെ ഇപിഎഫ്ഒയ്ക്ക് 586 കോടിയുടെ മിച്ചമുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രാലയം ബോര്‍ഡ് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെന്‍ട്രല്‍ ട്രസ്റ്റ് ബോര്‍ഡ് യോഗത്തിനു ശേഷം കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു.