EPFO fixes 8.65% interest on provident fund deposits for FY17

ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു.

നിലവിലെ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്.

ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം.

നടപ്പ് സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ ഇപിഎഫ് പലിശ 8.8ശതമാനത്തില്‍നിന്ന് 8.7 ശതമാനമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഇപിഎഫില്‍ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും.

Top