‘എല്ലാം കൊണ്ട് ഇതിഹാസം’; കെ എസ് സേതുമാധവനെ അനുസ്‌മരിച്ച് മഞ്‍ജു വാര്യര്‍

‘എല്ലാം കൊണ്ട് ഇതിഹാസം’ എന്ന വിശേഷണത്തിന് അര്‍ഹനാണ് കെ എസ് സേതുമാധവനെന്ന് നടി മഞ്‍ജു വാര്യര്‍ അനുസ്‍മരിക്കുന്നു.

“കെ.എസ്.സേതുമാധവൻ സാറിനൊപ്പം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരധ്യായം കൂടി അവസാനിക്കുകയാണ്. കമൽഹാസൻ സാറും നമ്മുടെ പ്രിയ മമ്മൂക്കയുമുൾപ്പെടെയുള്ളവരെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച ഗുരുശ്രേഷ്‍ഠനായിരുന്നു അദ്ദേഹം. എല്ലാം കൊണ്ടും ‘ഇതിഹാസം’ എന്ന വിശേഷണത്തിനർഹനായ സംവിധായക പ്രതിഭ. സിനിമയെ സാഹിത്യത്തിലേക്ക് ചേർത്തുവച്ചതിലൂടെ അദ്ദേഹം സൃഷ്‍ടിച്ചത് അനശ്വരമായ അഭ്ര കാവ്യങ്ങളാണ്. അകലെ നിന്നു മാത്രം കണ്ട്, ആരാധിച്ച പിതാമഹന് പ്രണാമം. ഓർമകൾക്ക് മരണമില്ല” എന്ന് മഞ്‍ജു വാര്യര്‍ എഴുതുന്നു.

കേരള സംസ്ഥാന സര്‍ക്കാര്‍ കെ എസ് സേതുമാധവനെ ജെ സി ഡാനിയല്‍ പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ‘അര നാഴിക നേരം’ സിനിമയുടെ സംവിധാനത്തിന് കെ എസ് സേതുമാധവന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ‘കരകാണാ കടല്‍’, ‘പണി തീരാത്ത വീട്’, ‘ഓപ്പോള്‍’ എന്നിവയിലൂടെയും കെ എസ് സേതുമാധവന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന് അടക്കമുള്ള ചിത്രങ്ങളിലൂടെ ദേശീയ തലത്തിലും കെ എസ് സേതുമാധവൻ അവാര്‍ഡുകള്‍ സ്വന്തമാക്കി.

Top