ഐസിസി നടത്തുന്ന എല്ലാ ടൂര്‍ണമെന്റുകളിലും പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന എല്ലാ ടൂര്‍ണമെന്റുകളിലും പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കാന്‍ തീരുമാനം. ഡര്‍ബനില്‍ നടന്ന ഐസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. എല്ലാ ബോര്‍ഡ് അംഗങ്ങളും തീരുമാനം അംഗീകരിച്ചതായും ഐസിസി അധ്യക്ഷന്‍ ഗ്രെഗ് ബാര്‍ക്ലെ അറിയിച്ചു.

രാജ്യാന്തര ട്വന്റി20 ലീഗുകളില്‍ കളിക്കുന്ന ടീമുകളുടെ പ്ലെയിങ് ഇലവനില്‍ കുറഞ്ഞത് 7 ആഭ്യന്തര താരങ്ങള്‍ ഉണ്ടായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇതുപ്രകാരം പരമാവധി 4 വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിന് കളിപ്പിക്കാന്‍ സാധിക്കൂ. ഐപിഎലില്‍ നിലവില്‍ ഈ രീതിയാണ് പിന്തുടരുന്നത്. ഇതിനു പുറമേ, മറ്റു രാജ്യങ്ങളില്‍ നിന്ന് ക്രിക്കറ്റ് താരങ്ങള്‍ എത്തുകയാണെങ്കില്‍ അതത് രാജ്യങ്ങള്‍ക്ക് ടീമുകള്‍ സോളിഡാരിറ്റി ഫീ എന്ന പേരില്‍ ഒരു തുക നല്‍കണമെന്നും ഐസിസി അറിയിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയും ഭേദഗതി ചെയ്തു.

Top